കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എതിരേ ഒരു ആൾക്കൂട്ടം വരുന്നതു കണ്ടു. മുത്തിയമ്പലം, നാഗത്താൻ കാവ്, ചാത്തൻ കല്ല് എന്നിവിടങ്ങളിലെ വിശേഷപൂജാദിവസങ്ങളിലല്ലാതെ ഇത്രയും ആളുകളെ ഗ്രാമത്തിൽ ഒന്നിച്ചു കാണുന്നത് ആദ്യമായിട്ടായിരുന്നു. അയാൾ ഓരത്തേയ്ക്കു മാറി നിന്നു. ആൾക്കൂട്ടം ആരെയോ ചുമന്നു കൊണ്ടുവരുകയായിരുന്നു. പെട്ടെന്ന് ആ അപരിചിതന്റെ മുഖം ഓർമ്മ വന്ന് ഒരു നടുക്കത്തോടെ അയാൾ വീട്ടിലേയ്ക്കു മടങ്ങി.
__________

 | ക്ലൈമാക്സ് ഒന്ന് | ക്ലൈമാക്സ് രണ്ട് | ക്ലൈമാക്സ് മൂന്ന് | ക്ലൈമാക്സ് അഞ്ച് | ക്ലൈമാക്സ് ആറ് |