കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എതിരേ ഒരു ആൾക്കൂട്ടം വരുന്നതു കണ്ടു. മുത്തിയമ്പലം, നാഗത്താൻ കാവ്, ചാത്തൻ കല്ല് എന്നിവിടങ്ങളിലെ വിശേഷപൂജാദിവസങ്ങളിലല്ലാതെ ഇത്രയും ആളുകളെ ഗ്രാമത്തിൽ ഒന്നിച്ചു കാണുന്നത് ആദ്യമായിട്ടായിരുന്നു. അയാൾ ഓരത്തേയ്ക്കു മാറി നിന്നു. ആൾക്കൂട്ടം ആരെയോ ചുമന്നു കൊണ്ടുവരുകയായിരുന്നു. മണീയെന്ന് ഉള്ളിൽ അലറിക്കൊണ്ട് അയാൾ തളർച്ചയോടെ നിലത്തിരുന്നു.

__________

 | ക്ലൈമാക്സ് ഒന്ന് | ക്ലൈമാക്സ് മൂന്ന് | ക്ലൈമാക്സ് നാല് | ക്ലൈമാക്സ് അഞ്ച് | ക്ലൈമാക്സ് ആറ് |