| ക്ലൈമാക്സ് ഒന്ന് | ക്ലൈമാക്സ് രണ്ട് | ക്ലൈമാക്സ് മൂന്ന് | ക്ലൈമാക്സ് നാല് | ക്ലൈമാക്സ് അഞ്ച് |


പ്രിയപ്പെട്ട വായനക്കാരാ/രീ/രേ,
ഇനി നിങ്ങൾക്കിഷ്ടമുള്ള ക്ലൈമാക്സ് ഇവിടെ എഴുതിച്ചേർക്കൂ

28 comments:

  1. ക്ലൈമാക്സ് അഞ്ച് നന്നായിരിക്കും
    ആശംസകള്‍

    ReplyDelete
  2. ഒരു ക്ലൈമാക്സ് കൂടിയുണ്ട് ,ഇതെഴുതിയവനെ ഞാന്‍ തല്ലിക്കൊന്നു ..കഥ എഴുതാന്‍ കഴിവുള്ളവര്‍ ഇമ്മാതിരി അശ്ലീലം കാണിച്ചാല്‍ എന്ത് ചെയ്യും ഫഗവാനെ !

    ReplyDelete
  3. 'പണ്ടാറടങ്ങാൻ !' അയാൾ അലറി.. ഇവടെ എവ്ട്യണ്ടാ മൈരേളേ ഷാപ്പ് ? '

    ReplyDelete
  4. ന്റെ ശ്രീ പദ്മനഭാ ..... ഇതൊകെ വായിച്ചെടുക്കാന്‍ പെട്ട പാടെ @ PUNYAVAALAN

    ReplyDelete
  5. എന്റെ അടുത്താ കളി, ഞാൻ കഥവായിക്കാതെ 5 ക്ലൈമാക്സും വായിച്ച് അതിന്റെ മുന്നിൽ എന്തു കഥയാവും ഉണ്ടായിരിക്കുകയാണ് എന്നു ചിന്തിച്ച് തിരിച്ച് കഥ വായിക്കണമോ എന്ന ശ്ങ്കയിലിങ്ങനെ...വേണ്ടേന്ന് വച്ച്..പിന്നെ കമ്മെന്റ്റു പബ്ലിഷ് ബ്ട്ടൻ അമർത്തി..ഭൂതത്തിൽ നിന്ന് തലചോറിനകത്തെ ഉഷ്ണകാറ്റിനെ കുറിച്ചുള്ള ചിന്തയെ ഭാവിയിലേക്ക് പറിച്ചുനട്ട് ഇതു വരെ ഒരു അക്ഷരം പോലും എഴുതാത്ത റ്റൂ ഡൂ ലിസ്റ്റിനെ പഴിച്ച്..

    ReplyDelete
  6. പടച്ചോനേ, കാത്തോളണേ... :)

    ReplyDelete
  7. ഹൈപ്പർലിങ്കിന് ഒത്തിരി സാധ്യതകളുണ്ട്. അതു പ്രയോഗിച്ച് സൈബർസ്പേസിലൊരു ഗെയിം കളിക്കാൻ രസമാണ്. സൈബർ കഥയെഴുത്തിന് മാത്രം കിട്ടാവുന്ന ചില സാധ്യതകളിലേക്ക് സൂചന തന്നു എന്നത് വലിയ കാര്യം തന്നെ. എന്നാൽ ഒരു കഥ - അതെ അതുതന്നെ കഥ - എന്ന രീതിയിൽ ഇതങ്ങോട്ടു വിജയിച്ചോ എന്നെനിക്കു സംശയമുണ്ട്. പ്രത്യേകിച്ച് ആ ക്ലൈമാക്സ് ഭാഗം ഒന്നുകൂടിയൊന്നു നന്നാക്കാമായിരുന്നു. അവിടെ വെറും കുട്ടിക്കളി ആയിപ്പോയി....

    ജയേഷിന് എല്ലാം കുട്ടിക്കളി ആണല്ലോ.....
    പരീക്ഷണം.പുതിയ സാധ്യതകൾ തേടൽ. എന്നീ നിലകളിൽ ഞാൻ ഈ സംരഭത്തെ അംഗീകരിക്കുന്നു, അഭിനന്ദിക്കുന്നു......

    ReplyDelete
  8. അയാള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എണീറ്റു, തന്‍റെ അടുത്ത് അശ്രദ്ധമായി കിടക്കുന്ന കടലാസുകളിലെക്കും പെനയിലേക്കും നോക്കി, ഏറ്റവും മുകളില്‍ ഉള്ള കടലാസ്സില്‍ മണിയെ എങ്ങനെ കൊല്ലണം എന്ന് ചെറൂട്ടി ആലോചിക്കുകയായിരുന്നു

    ReplyDelete
    Replies
    1. ഇതെനിക്കിഷ്ടപ്പെട്ടു...

      Delete
  9. അയ്യോ അത് ഞാന്‍ തന്നെ അല്ലെ എന്ന് ഉള്ളിൽ അലറിക്കൊണ്ട് അയാൾ തളർച്ചയോടെ നിലത്തിരുന്നു.

    ReplyDelete
    Replies
    1. ഏയ്..ഇത് പോരാ....വല്ലാത്ത സാമാന്യവൽക്കരണം ആയിപ്പോയി...വേറെ പോരട്ടെ.....

      Delete
  10. അഭിനന്ദനം ഈ മേഖലയിലേക്ക് പുതിയ മാറ്റം കൊണ്ട് വന്നതിനു ..
    കഥയുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട് .വായനക്കാരന്
    ഇങ്ങനെ ചെറിയ റോള് കൊടുക്കുന്നത് ..ഈ വായനയുടെ
    മാത്രം പ്രതെകത ആണ് ..തുടരുക ജയേഷ് ...

    ReplyDelete
  11. ചായക്കടക്ക് നല്ലൊരു ഉടയോനെ കിട്ടി . ഒരു പണിയുമില്ലാത്ത ഒരെഴുത്തുകാരന്‍. ഇനിയെങ്കിലും തടി അനങ്ങി പണിയെടുക്കട്ടെ ..! ;)

    ReplyDelete
  12. ഈ കഥവായിച്ചപ്പോള് കഥാകാരന് ബ്ലോഗ് എഴുതാനായി കഥാകൃത്തായ ആളല്ല എന്നു മനസ്സിലായി.എസ്റ്റാബ്ലിഷ്ഡ് എഴുത്തുകാര്ക്ക് മാത്രം കഴിയുന്ന കഥാവിവരണ നൈപുണ്യം പലയിടത്തും കാണാം.എന്തായാലും എഴുത്ത് കുറച്ചുകൂടി ഗൌരവത്തിലെടുത്താല് നന്നായിരിക്കും..ആശംസകള്

    ReplyDelete
  13. ആരംഭത്തിലെ സുഷ്കാന്തി അവസാനം എത്തീപ്പോ ഇല്ലാണ്ടായീ ലോ ന്റെ ജയേഷേ..

    ReplyDelete
  14. ക്ലാ ക്ലാ ക്ലീ ക്ലീ

    ReplyDelete
  15. e- medium nannaayi use cheythu.. i liked ur experiment..
    ivide enthaayaalum kadha secondary aayippoyi...

    ReplyDelete
  16. Hyperlink kollaam ! "Aadi" muthal "Anthyam" vareyum enikkishtappettu. "Anand" inte version kollaam.

    ReplyDelete
  17. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എതിരേ ഒരു ആൾക്കൂട്ടം വരുന്നതു കണ്ടു. മുത്തിയമ്പലം, നാഗത്താൻ കാവ്, ചാത്തൻ കല്ല് എന്നിവിടങ്ങളിലെ വിശേഷപൂജാദിവസങ്ങളിലല്ലാതെ ഇത്രയും ആളുകളെ ഗ്രാമത്തിൽ ഒന്നിച്ചു കാണുന്നത് ആദ്യമായിട്ടായിരുന്നു. അയാൾ ഓരത്തേയ്ക്കു മാറി നിന്നു. ആൾക്കൂട്ടം ആരെയോ ചുമന്നു കൊണ്ടുവരുകയായിരുന്നു.ആൾക്കൂട്ടത്തിനു നേരെ നടന്നടുത്ത് , അവർ ചുമലിലേറ്റിക്കൊണ്ട് വന്ന രൂപത്തെ എഴുത്തുകാരൻ സൂക്ഷിച്ച് നോക്കി... ആ രൂപത്തിനു തന്റെ മുഖം തന്നെ ആണെന്ന് തിരിച്ചറിഞ്ഞ് അയാൾ ഒന്നും മിണ്ടാതെ എങ്ങോട്ടെന്നില്ലാതെ നടന്നു.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete

  19. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എതിരേ ഒരു ആൾക്കൂട്ടം വരുന്നതു കണ്ടു. മുത്തിയമ്പലം, നാഗത്താൻ കാവ്, ചാത്തൻ കല്ല് എന്നിവിടങ്ങളിലെ വിശേഷപൂജാദിവസങ്ങളിലല്ലാതെ ഇത്രയും ആളുകളെ ഗ്രാമത്തിൽ ഒന്നിച്ചു കാണുന്നത് ആദ്യമായിട്ടായിരുന്നു. അയാൾ ഓരത്തേയ്ക്കു മാറി നിന്നു. ആൾക്കൂട്ടം ആരെയോ ചുമന്നു കൊണ്ടുവരുകയായിരുന്നു.ആൾക്കൂട്ടത്തിനു നേരെ നടന്നടുത്ത് ആൾക്കൂട്ടത്തെ വിഘടിച്ചു അയാൾ നിരീക്ഷിച്ചു .ആ ആൾക്കൂട്ടത്തിലെ ഓരോ വ്യക്തിക്കും അയാളുടെ മുഖമാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

    ReplyDelete
  20. മണിക്കും ചെറൂട്ടിക്കും എന്താകും സംഭവിച്ചിട്ടുണ്ടാവുക എന്നറിയാൻ എഴുത്തുകാരൻ ഓരോ ക്ലൈമാക്സും സസൂക്ഷ്മം എടുത്ത് വായിച്ചു. ഓരോന്നിലും ഓരോ ക്ലൈമാക്സ് കണ്ട അയാൾ ധർമ്മ സങ്കടത്തിൽ അകപ്പെട്ടു. കഥയുടെ യഥാർത്ഥ അന്ത്യം അറിയാൻ അയാൾ പിന്നെ ജയേഷിനെയും തിരഞ്ഞു തുടങ്ങി.
    ആറാമത്തെ ക്ലൈമാക്സിൽ അപരിചിതരായ ചിലർ കുറിച്ചിട്ട കഥാന്ത്യങ്ങൾ വായിച്ചു അയാൾ വീണ്ടും അസ്വസ്ഥനായി.

    കഥാന്ത്യം അറിയാതെ വഴിയിൽ ഉഴറി നിന്ന എഴുത്തുകാരന്റെ ചുമലിൽ ജയേഷിന്റെ തണുത്ത വിരലുകൾ പതിച്ചു.

    കഥാന്ത്യം തേടി അവർ ഇരുവരും ഒരുമിച്ച് ചക്രവാളം ലക്ഷ്യമാക്കി നടന്നു.

    ReplyDelete
  21. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എതിരേ ഒരു ആൾക്കൂട്ടം വരുന്നതു കണ്ടു. മുത്തിയമ്പലം, നാഗത്താൻ കാവ്, ചാത്തൻ കല്ല് എന്നിവിടങ്ങളിലെ വിശേഷപൂജാദിവസങ്ങളിലല്ലാതെ ഇത്രയും ആളുകളെ ഗ്രാമത്തിൽ ഒന്നിച്ചു കാണുന്നത് ആദ്യമായിട്ടായിരുന്നു. അയാൾ ഓരത്തേയ്ക്കു മാറി നിന്നു. ആളുകൾ ചുമന്നുകൊണ്ട് പോകുന്ന ആളെ അയാൾ ഏന്തി വലിഞ്ഞു നോക്കിയെങ്കിലും കൊല്ലപ്പെട്ടെന്ന് തോന്നിക്കുന്ന അയാളുടെ മുഖം അയാൾ തെളിഞ്ഞു കണ്ടില്ല. ആൾക്കൂട്ടത്തിന് പിറകെ വന്ന ഒരു പോലീസ് ജീപ്പ് അയാളുടെ അടുത്ത് ചെന്ന് നിറുത്തി. കാര്യങ്ങൾ ഒന്നും ചോദിക്കാതെ തന്നെ അയാൾ പോലീസ് സ്റ്റേഷനിലെ തണുത്ത ഇരുമ്പ് കസേരയിൽ കൊണ്ടിരുത്തി. എഴുത്തുകാരൻ തല താഴ്ത്തിയിരുന്നു. മീശ തീരെ ഇല്ലാതിരുന്നിട്ടും പൊലീസുകാരനായ എസ് അയ് ഒരു ലാത്തികൊണ്ട് എഴുത്തുകാരന്റെ മുഖം പൊന്തിച്ചു ചോദിച്ചു ; സത്യം പറയടാ.. രാവിലെ നീ എന്തിനാ ചെറൂട്ടീന്റെ കടയിൽ പോയിരുന്നത്...

    ReplyDelete